HOME
DETAILS
MAL
മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു
August 21, 2025 | 6:21 PM
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിലെ ബോയ്സാർ വ്യാവസായിക മേഖലയിൽ പ്രവർത്തിക്കുന്ന മെഡ്ലി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ചയെ തുടർന്ന് നാല് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള കമ്പനിയുടെ ഒരു യൂണിറ്റിൽ ഉച്ചയ്ക്ക് 2:30നും 3:00നും ഇടയിലാണ് ഗ്യാസ് ചോർച്ച ഉണ്ടായത്.
സംഭവത്തെ തുടർന്ന് ആറ് തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പാൽഘർ ജില്ലാ ദുരന്തനിവാരണ സെൽ മേധാവി വിവേകാനന്ദ് കദം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."