HOME
DETAILS
MAL
ചെറുകിട സംരംഭകര്‍ ഗുരുതര പ്രതിസന്ധിയിലെന്ന്
backup
September 06 2016 | 21:09 PM
കൊല്ലം: സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുകയാണെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതിയുടെ പേരുപറഞ്ഞ് ചെറുകിട വ്യവസായികളെ വേട്ടയാടുകയാണ്.
ലൈസന്‍സ് നല്‍കുന്നതിനായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് കെ.പി.രാമചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി കെ.കെ.രമേഷ്, മാര്ട്ടിന് പി.ചാക്കോ, എ.നിസാറുദ്ദീന്‍, ലെന് ഫിലിപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."