ജില്ലയില്‍ 104 ഓണസമൃദ്ധി പച്ചക്കറി സ്റ്റാളുകള്‍ തുറക്കും
കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് ജില്ലയില്‍ 104 പച്ചക്കറി വിപണന സ്റ്റാളുകള്‍ തുറക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിപണന മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഒന്‍പത് മുതല്‍ 13 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ഒന്‍പതിന് ഉച്ചയ്ക്കു ശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഓണച്ചന്തകളുടെ ഉദ്ഘാടനം നടക്കും.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ ലഭ്യമാകും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സി. ഹരിദാസന് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ മിഷന് ജില്ലാ അസി. കോഡിനേറ്റര്‍, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, മാര്‍ക്കറ്റിങ് അസി. ഡയറക്ടര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."