രാഹുലിന്റെ രാജി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നേക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി ആവശ്യം ശക്താമകുന്നതിനിടെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നേക്കും. ഓൺലൈനിൽ യോഗം ചേരാനാണ് നീക്കം. യോഗം എപ്പോൾ ചേരുമെന്നതിൽ അന്തിമ ധാരണ ആയിട്ടില്ല.അതേസമയം രാഹുലിന് പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍. മുതിര്‍ന്ന നേതാക്കളുമായി ആശയമ വിനിമയം നടക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കി. ഗൗരവകരമായ വിഷയമാണെന്നും തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ വ്യക്തമായ മറുപടിയില്ലാതെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അവന്തികയുടെ ആരോപണങ്ങള്‍ക്ക് മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയത്. ആരോപണം ഉന്നയിച്ച അവന്തിക തന്റെ സുഹൃത്താണ്. അവന്തിക തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നും രാഹുല്‍ വ്യക്തമാക്കി. ആരോപണം ഉന്നയിക്കും മുമ്പ് അവന്തിക വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് ആവര്‍ത്തിച്ച രാഹുല്‍ ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടെന്നും പറഞ്ഞു. താന്‍ കാരണം പ്രവര്‍ത്തകര്‍ തലകുനിക്കേണ്ടി വവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനകീയ കോടതിയില്‍ പറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ വാദം കൂടി മാധ്യമങ്ങള്‍ കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ നിരവധി പേര്‍ വിളിച്ചിരുന്നു.എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."