കോട്ടപ്പള്ളിയില്‍ ഇനിയും മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമായില്ല
ആയഞ്ചേരി: കോട്ടപ്പള്ളിയില്‍ ഇനിയും മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമായില്ല. 10 വര്‍ഷം മുന്‍പു മത്സ്യമാര്‍ക്കറ്റിനായി കണ്ടെത്തിയ സ്ഥലം ഇപ്പോള്‍ കാടു മൂടിക്കിടക്കുകയാണ്. സാമൂഹിക വിരുദ്ധര്‍ താവളമാക്കിയ ഇവിടെ മാലിന്യംതള്ളല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്.
തിരുവള്ളൂര്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നാണ് കോട്ടപ്പള്ളി. തിരക്കേറിയ റോഡരികിലാണ് ഇപ്പോഴും മത്സ്യവില്പന നടക്കുന്നത്. ടൗണില്‍ മത്സ്യവില്പനയ്ക്കു സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണു സ്വകാര്യവ്യക്തി മൂന്നര സെന്റ് സ്ഥലം പഞ്ചായത്തിനു നല്‍കിയത്. ഉടന്‍ മത്സ്യമാര്‍ക്കറ്റ് പണിയുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അതിനു ശേഷം രണ്ടു ഭരണസമിതി മാറിമാറി ഭരിച്ചിട്ടും മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമായില്ല.
തിരക്കേറിയ ടൗണിലെ ട്രാന്‍സ്ഫോമറിനു സമീപം കടകള്‍ക്കു പിന്വശത്തായാണു മത്സ്യമാര്ക്കറ്റിനുള്ള സ്ഥലം. ഇപ്പോള്‍ ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ഇവിടെയിട്ടാണു കത്തിക്കുന്നത്. മാലിന്യം കാരണം തെരുവുനായ്ക്കളുടെ ശല്യവും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."