കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവതികൾ പൊലിസ് പിടിയിലായി. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഒരു ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു ഇവർ നീല ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
സംശായാസ്പാദമായി തോന്നിയ ഇവരുടെ പെരുമാറ്റത്തെ തുടർന്ന് റെയിൽവേ പൊലിസ് നടത്തിയ പരിശോധനയിലാണ് 13 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് കുറ്റകൃത്യം വെളിവായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു
അതേസമയം, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് വകുപ്പിന്റെ പരിശോധനയിൽ 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഈ കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ഭക്ഷണ പാക്കേജിംഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സിബിൻ, കഞ്ചാവ് കടത്തിന്റെ പ്രധാന സൂത്രധാരനാണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."