ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
ആലപ്പുഴ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 16 ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി റബിഹുൽ ഹഖ് (30) ആണ് പിടിയിലായത്. ക്രിക്കറ്റ് ബാറ്റുകളിൽ നിറച്ച 15 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
ഒരു യുവാവ് റെയിൽവേ സ്റ്റേഷനിൽ 16 ക്രിക്കറ്റ് ബാറ്റുകളുമായി എത്തുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ചെങ്ങന്നൂർ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം ചോദ്യം ചെയ്യുകയാണ്. കഞ്ചാവ് കടത്തിന്റെ ഉറവിടവും ലക്ഷ്യവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണം തുടരുകയാണ് പൊലിസ്.
The excise team arrested a youth who tried to smuggle ganja hidden inside 16 cricket bats at Chengannur railway station. The arrestee has been identified as Rabihul Haque (30), a native of West Bengal. The excise team seized 15 kilograms of ganja stuffed inside the cricket bats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."