പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഇന്നലെ സിപിഎം നടത്തിയ മാർച്ചിന്റെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ഇവിടെ കൂടുതൽ പൊലിസുകാരെ വിന്യസിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് സിപിഎം നടത്തിയ മാർച്ചും അക്രവവും മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി നേതൃയോഗം ആരോപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് കന്റോൺമെന്റ് ഹൗസിലേക്കും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കും നടന്ന അക്രമത്തിലും സുരക്ഷാ വീഴ്ചയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഭരണപക്ഷത്തിന്റെയും തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുകയെന്ന സുപ്രധാന ജനാധിപത്യ ദൗത്യമാണ് പ്രതിപക്ഷ നേതാവ് നിർവഹിക്കുന്നത് എന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ പ്രവർത്തനങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാമെന്നത് ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും വ്യാമോഹമാണ്. പ്രതിപക്ഷ നേതാവിന്റെ നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഓഫീസിലേക്കും കന്റോൺമെന്റ് ഹൗസിലേക്കും സിപിഎം നടത്തിയ മാർച്ചിനെ കെപിസിസി ഭാരവാഹിയോഗം ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."