HOME
DETAILS
MAL
സഊദിയില്‍ വിമാനം വൈകിയാല്‍ മണിക്കൂറിന് 300 റിയാല്‍ യാത്രക്കാരന് നല്‍കണമെന്ന് സിവില്‍ ഏവിയേഷന്‍
backup
September 07 2016 | 05:09 AM
റിയാദ് : സഊദിയില്‍ വിമാനം വൈകിയാല്‍ ഓരോ മണിക്കൂറിനും 300 റിയാല്‍ യാത്രക്കാരന് നല്‍കണമെന്ന് സിവില്‍ ഏവിയേഷന്‍. വിമാനം അനാവശ്യമായി വൈകുമ്പോള്‍ ഓരോ യാത്രക്കാരനും ഓരോ മണിക്കൂറിനും 300 സഊദി റിയാല്‍ (5100 ഇന്ത്യന്‍ രൂപ) നഷ്ട പരിഹാരമായി നല്‍കണമെന്ന് ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്റെ യാത്രാകാരന്റെ സംരക്ഷണ റെഗുലേഷനിലാണ് വ്യക്തമാക്കിയത്.
പത്തു മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും ഈ നഷ്ട പരിഹാരം നല്‍കണമെന്നും പുതിയ വിമാന സമയം യാത്രക്കാരെ അറിയിച്ചിട്ടില്ലെങ്കില്‍ പത്തു മണിക്കൂര്‍ വരെ ഇതേ നഷ്ട പരിഹാരം കൊടുക്കണമെന്നുമാണ് നിയമാവലിയില്‍ പറയുന്നത്. വിമാനം ആറു മണിക്കൂറില്‍ കൂടുതല്‍ സമയം വൈകുകയാണെങ്കില്‍ വിമാന അധികൃതര്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യം നല്‍കണമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."