HOME
DETAILS

മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ

  
Web Desk
August 28, 2025 | 6:08 AM

attack on imam during maulid recitation in mosque under treatment in hospital

ചെർക്കള: മൗലീദ് പാരായണം നടത്തുന്നതിനിടെ മസ്ജിദിൽ കയറി മുജാഹിദ് പ്രവർത്തകൻ ഇമാമിന്റെ കൈ തല്ലിയൊടിച്ചു. ഇടനീർ കോറിക്കാർമൂല മസ്ജിദിലെ ഇമാം ചർലട്ക്കയിലെ സുലൈമാൻ മുസ്‌ലിയാർ (51) ആണ് ആക്രമിക്കപ്പെട്ടത്.  കഴിഞ്ഞ ദിവസം വൈകീട്ട് മ​ഗ് രിബ് നിസ്ക്കാര ശേഷം ഇമാമിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തുന്നതിനിടെ ഇ.കെ നസീർ എന്ന മുജാഹിദ് പ്രവർത്തകൻ മസ്ജിദിൽ കയറി മൗലിദ് പാരായണത്തിനെതിരേ ചോദ്യം ചെയ്ത് കസേര എടുത്ത് അടിക്കുകയായിരുന്നു. 

കൈ കൊണ്ട് തടഞ്ഞപ്പോൾ അടിയുടെ ആഘാതത്തിൽ ഇടത് കൈയുടെ എല്ല് പൊട്ടി. സുലൈമാൻ മുസ്‌ലിയാർ ചെർക്കള സി.എം ആശുപത്രിയിൽ ചികിത്സതേടി. സുലൈമാൻ മുസ്‌ലിയാരുടെ വസതി ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി സി.എം മൊയ്തു മൗലവി, ചെർക്കള റെയ്ഞ്ച് ഭാരവാഹികളായ സി.പി മൊയ്തു മൗലവി ചെർക്കള, ഇസ്മാഈൽ ഹാജി ചെർക്കള, ലത്തീഫ് അസ്നവി ചെർക്കള, അബ്ദുറൗഫ് അസ്നവി ഇടനീർ, അഷ്റഫ് അസ്ഹരി ചൂരിമൂല, അബ്ദുൽ റഹ്മാൻ ഫൈസി, അലി ദാരിമി കന്തൽ, ഹസൈനാർ മദനി സന്ദർശിച്ചു.

 

ആക്രമിച്ചവർക്കെതിരേ കർശന നടപടി വേണം: എസ്.എം.എഫ്

ചെർക്കള ഇടനീർ കോറിക്കാർ മൂലയിൽ പള്ളിയിൽ മൗലീദ് പാരായണം നടത്തുകയായിരുന്ന പള്ളി ഇമാം ചർലട്ക്ക സുലൈമാൻ മുസ്്ലിയാർക്ക് നേരെ നടന്ന ആക്രമണത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുലൈമാൻ മുസ്്ലിയാരെ മാരകമായി ആക്രമിച്ച് കൈ എല്ല് അടിച്ചു പൊട്ടിച്ച സംഭവത്തിൽ ആക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എം.എഫ് ജില്ലാ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിശ്വാസികളുടെ ആചാരത്തിന് തടസം; നടപടി ആവശ്യപ്പെട്ട് ജംഇയ്യതുൽ മുഅല്ലിമീൻ

ചെർക്കള ഇടനീർകോറിക്കാർ മൂലയിൽ മതാചാര ചടങ്ങുകൾ നിർവഹിക്കുകയായിരുന്ന ചർലട്‌ക സുലൈമാൻ മുസ്ലിയാർ നേരിട്ട അക്രമത്തെ ജില്ലാ ജംഇയ്യതുൽ മുഅല്ലിമീൻ ശക്തമായി അപലപിച്ചു. പ്രവാചകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുന്നത്ത് ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിൽ വർഷങ്ങളായി മൗലിദ് സദസുകളും അന്നദാന വിതരണവും നടത്തി വരുന്നതായും അത് ഏറെ പുണ്യകരമായ പ്രവർത്തനമായി വിശ്വാസികൾ കണക്കാക്കുന്നതായും ജില്ലാനേതൃത്വം അറിയിച്ചു.

പ്രവാചകന്റെ പ്രകീർത്തന സദസുകൾ പ്രവാചകകാലം മുതലേ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇത്തരം മഹത്തായ ആചാരങ്ങൾ തടയാനുള്ള ശ്രമങ്ങൾ മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. വിശ്വാസികളുടെ മതപരമായ ആചാരങ്ങളെ തടസപ്പെടുത്തുവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജം ഇയ്യതുൽ മുഅല്ലിമീൻ ജില്ലാ ഭാരവാഹികൾ അധികാരികളോട് ആവശ്യപ്പെട്ടു.

 

During a Maulid recitation, an imam was attacked and injured, disrupting the religious event



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  a day ago
No Image

ഹരിയാന: എക്‌സിറ്റ് ഫലങ്ങളെല്ലാം അനുകൂലം, നാടകീയത നിറഞ്ഞ ഫലപ്രഖ്യാപനത്തിനൊടുവില്‍ കോണ്‍ഗ്രസിന് തോല്‍വി; അന്ന് തന്നെ സംശയം

National
  •  a day ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  a day ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  a day ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  a day ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  a day ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  a day ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  a day ago