രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ
ചേർത്തല: രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് വഴി 30 ലക്ഷം രൂപ തട്ടിയെടുത്ത മലയാളി യുവാവിനെ രാജസ്ഥാൻ പൊലിസ് അറസ്റ്റ് ചെയ്തു. ചേർത്തല പട്ടണക്കാട് സ്വദേശിയായ പത്മാലയം വീട്ടിൽ കിരൺ ബാബുവാണ് പിടിയിലായത്.
വിരമിച്ച അധ്യാപകനായ ഹസ്റ്റായിമൽ എന്ന രാജസ്ഥാൻ സ്വദേശിയെയാണ് കിരൺ തട്ടിപ്പിന് ഇരയാക്കിയത്. ബാങ്ക് ഓഫ് ബറോഡയുടെ കോട്ടയം ശാഖയിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് കിരൺ ബാബു തട്ടിപ്പ് നടത്തിയത്.
ഹസ്റ്റായിമലിന്റെ പരാതിയെ തുടർന്ന് രാജസ്ഥാൻ പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് പട്ടണക്കാട്ടെ വീട്ടിൽ നിന്ന് കിരൺ ബാബുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി, ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷം രാജസ്ഥാനിലേക്ക് കൊണ്ടുപോയി.
നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
The Rajasthan Police have arrested a Malayali youth who had duped a Rajasthan native of Rs 30 lakh through digital arrest. The arrested person has been identified as Kiran Babu of Padmalayam house, a native of Cherthala Pattanakkad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."