ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
സമീപകാലങ്ങളിൽ ടി-20 ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം നടത്തി ശ്രദ്ധ നേടിയ താരമാണ് സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. കളിക്കളത്തിൽ ബേബി എബിഡി എന്ന വിശേഷണമുള്ള ബ്രെവിസ് ഇപ്പോൾ ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ ഇതിഹാസ താരമായ എബി ഡിവില്ലിയേഴ്സിനെയാണ് ബ്രെവിസ് തന്റെ റോൾ മോഡലായി തെരഞ്ഞെടുത്തത്. സൂപ്പർസ്‌പോർട്ടിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയിൽ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഡെവാൾഡ് ബ്രെവിസ് നടത്തിയത്. മത്സരത്തിൽ 56 പന്തിൽ പുറത്താവാതെ 125 റൺസ് നേടിയാണ് ബ്രെവിസ് തിളങ്ങിയത്. 12 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ബ്രെവിസിന്റെ ഇന്നിങ്സ്. ഈ സെഞ്ച്വറിക്ക് പിന്നാലെ പല റെക്കോർഡും ബ്രെവിസ് സ്വന്തമാക്കി.
ഇന്റർനാഷണൽ ടി-20യിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി ബ്രെവിസ് മാറിയിരുന്നു. വെറും 41 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ടി-20യിൽ സൗത്ത് ആഫ്രിക്കക്കായി ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമായും ബ്രെവിസ് മാറി. ഫാഫ് ഡുപ്ലെസിന്റെ പേരിലാണ് ഇതിനു മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. 2015ൽ ആണ് ഫാഫ് സെഞ്ച്വറി നേടിയിരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ 119 റൺസാണ് ഫാഫ് അടിച്ചെടുത്തത്. 56 പന്തിൽ 119 റൺസാണ് 2015ൽ ഫാഫ് നേടിയത്. 11 ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്.
ഐപിഎല്ലിൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ബ്രെവിസ്. 2025 ഐപിഎല്ലിൽ പരുക്കേറ്റ സിമർജിത് സിങ്ങിന് പകരക്കാരനായാണ് സൗത്ത് ആഫ്രിക്കൻ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. ബ്രെവിസ് ഇതിനു മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. താരം 10 മത്സരങ്ങളിലാണ് മുംബൈക്കായി കളിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയും ബ്രെവിസ് തിളങ്ങിയിരുന്നു.
ഈ സീസണിൽ പകരക്കാരനായി ചെന്നൈയിൽ എത്തി മിന്നും പ്രകടനമായിരുന്നു ബ്രെവിസ് നടത്തിയിരുന്നത്. ഇപ്പോൾ ഇന്റർനാഷണൽ ക്രിക്കറ്റിലും താരം സ്ഥിരതയാർന്ന പ്രകടനം നടത്തുമ്പോൾ അടുത്ത സീസണിൽ ചെന്നൈ നിലനിർത്താൻ പോവുന്ന താരങ്ങളിൽ ബ്രെവിസ് മുൻ നിരയിൽ തന്നെ ഉണ്ടാവുമെന്ന് ഉറപ്പാണ്.
Dewald Brevis has revealed who his role model in cricket. Brevis has chosen South African legend AB de Villiers as his role model.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."