അറബ് രാജ്യങ്ങളില്‍ രണ്ട് പതിറ്റാണ്ടിനിടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്
റിയാദ്: അറബ് മേഖലയില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴക്കായിരിക്കും സഊദി അറേബ്യയടക്കം അറബ് പെനിസുല ഈ വര്‍ഷം സാക്ഷ്യം വഹിക്കുകയെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍, മധ്യ പസിഫിക് മേഖലയിലെ കടലില്‍ അന്തരീക്ഷ ചൂടില്‍ വരുന്ന വ്യതിയാനമാണ് ഇത്തരം കടുത്ത മഴയ്ക്ക് കാരണമെന്നും നേരത്തെ 1996 ലും 2010 ലും ഇതേ പ്രവണത ഉണ്ടായിരുന്നതായും കാലാവസ്ഥാ നിരീക്ഷകനായ തുര്‍ക്കി അല്‍ ജമ്മാന്‍ വ്യക്തമാക്കി.
ലാ നീന എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം പസിഫിക് മേഖലയിലാണ് ഉണ്ടാകുന്നത്. 1996 ല്‍ ഈ അപൂര്‍വ പ്രകൃതിവിശേഷം ഉണ്ടായ സമയത്ത് സഊദിയിലെ ജിദ്ദയില്‍ മഴയാണ് ലഭിച്ചിരുന്നത്. 255 മില്ലിമീറ്റര്‍ മുതല്‍ 300 മില്ലിമീറ്റര്‍ വരെ മഴയാണ് ഇതേ സമയത്ത് ലഭിച്ചത്. ഏകദേശം ഇതിനു സമാനമായ 2010, 2011 എന്നീ കാലയളവിലും ഉണ്ടായിരുന്നെങ്കിലും അതിലും ശക്തമായ മഴയായിരിക്കും ഇത്തവണ ഉണ്ടാവുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2011 ല്‍ ഉണ്ടായ 120 മില്ലിമീറ്റര്‍ തോതില്‍ രണ്ടു മണിക്കൂര്‍ മഴ പെയ്തപ്പോഴേക്കും ജിദ്ദയില്‍ നിരവധി പേരുടെ മരണമടക്കം ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം എല്‍ നിനോ എന്ന പേരുള്ള കടുത്ത ചൂട് ഇവിടെ അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."