HOME
DETAILS

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

  
Web Desk
August 29, 2025 | 12:52 PM

Former Indian cricketer Cheteshwar Pujara has heaped praise on Indian wicketkeeper-batsman KL Rahul

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് രാഹുലെന്നും താരത്തിന്റെ ടെക്നിക് വളരെ മികച്ചതാണെന്നുമാണ് പൂജാര പറഞ്ഞത്. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 

"ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് കെഎൽ രാഹുൽ. പരമ്പരാഗത രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹത്തിന്റെ സാങ്കേതികത നോക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ ഏറ്റവും സാങ്കേതികമായി കളിക്കുന്ന ഒരാളാണ് അദ്ദേഹം'' ചേതേശ്വർ പൂജാര പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 532 റൺസാണ് രാഹുൽ നേടിയത്. പരമ്പരയിൽ ഏഴ് തവണയാണ് രാഹുൽ 35+ റൺസ് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ തവണ 35+ റൺസ് സ്കോർ ചെയ്യുന്ന താരമായാണ് രാഹുൽ റെക്കോർഡിട്ടത്.

ഇത്ര തവണ 35+ റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താനും രാഹുലിന് സാധിച്ചു. 2018ലാണ് കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ 35+ റൺസ് സ്കോർ ചെയ്തത്. ആറ് തവണ 35+ റൺസ് നേടിയ സുനിൽ ഗവാസ്കറിനെ മറികടന്നാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. 1978ലായിരുന്നു ഗവാസ്കറിന്റെ ഈ പ്രകടനം. 

അതേസമയം ഇന്ത്യൻ ടെസ്റ്റ് ഇതിഹാസം ചേതേശ്വർ പൂജാര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് പൂജാര തന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ പൂജാരക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. 2023ൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 

ഇന്ത്യക്കായി ടെസ്റ്റിൽ 2010ൽ അരങ്ങേറ്റം കുറിച്ച പൂജാര 103 മത്സരങ്ങളിൽ 176 ഇന്നിങ്സുകളിൽ 7195 റൺസ് ആണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 19 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും പൂജാര സ്വന്തമാക്കിയിട്ടുണ്ട്.  2018-19ൽ  ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ നിർണായക പങ്കായിരുന്നു പൂജാര വഹിച്ചിരുന്നത്.  ആ പരമ്പരയിലൂടനീളം മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. 521 റൺസ് ആണ് പൂജാര ഓസ്ട്രേലിയൻ പരമ്പരയിൽ നേടിയത്.

Former Indian cricketer Cheteshwar Pujara has heaped praise on Indian wicketkeeper-batsman KL Rahul. Pujara said that Rahul is one of the best batsmen in Test cricket and that the player's technique is very good.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  9 minutes ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായി സൈബർ സെല്ലും പൊലിസും

Kerala
  •  38 minutes ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  an hour ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  an hour ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  an hour ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  an hour ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  3 hours ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  3 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന കാർ കണ്ടെത്തി; വാഹനം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സംശയം

National
  •  3 hours ago