രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
2025 ഏഷ്യ കപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ ഓൾ റൗണ്ടർ വനിന്ദു ഹസരംഗ ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ പരുക്കേറ്റ രാജസ്ഥാൻ റോയൽസ് ഓൾ റൗണ്ടർ സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിൽ ഇടം നേടിയിരുന്നില്ല. എന്നാൽ ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിൽ സൂപ്പർതാരം തിരിച്ചെത്തിയത് ശ്രീലങ്കൻ ടീമിന് കരുത്തുപകരുമെന്ന് ഉറപ്പാണ്. ചരിത് അസലങ്കയുടെ നേതൃത്തിലാണ് ശ്രീലങ്ക ഏഷ്യ കപ്പ് പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ ഏഷ്യ കപ്പിലെ റണ്ണേഴ്‌സ് അപ്പാണ് ശ്രീലങ്ക. കഴിഞ്ഞ എഡിഷനിൽ ഇന്ത്യയോട് പരാജയപ്പെട്ടതാണ് ശ്രീലങ്കക്ക് കിരീടം നഷ്ടമായത്. ഇത്തവണ ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ് എന്നീ ടീമുകളാണ് ശ്രീലങ്കക്കൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. സെപ്റ്റംബർ 13ന് ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.
ഏഷ്യ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ കളിക്കും, ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. അടുത്ത വർഷത്തെ ടി20 ലോകകപ്പിനെ മുൻനിർത്തി, ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ ആണ് സംഘടിപ്പിക്കപ്പെടുന്നത്.
2025 ഏഷ്യ കപ്പിനുള്ള ശ്രീലങ്ക സ്‌ക്വാഡ്
ചരിത് അസലങ്ക (ക്യാപ്റ്റൻ), പാത്തും നിസ്സങ്ക, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), കുശാൽ പെരേര (വിക്കറ്റ് കീപ്പർ), നുവാനിദു ഫെർണാണ്ടോ, കമിന്ദു മെൻഡിസ്, കമിൽ മിഷാര, ദസുൻ ഷനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, എഫ്. പതിരണ.
Sri Lanka squad for 2025 Asia Cup announced. Star all-rounder Wanindu Hasaranga returns to the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."