HOME
DETAILS

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

  
August 29, 2025 | 1:50 PM

Mark Wood has revealed who the most difficult player to bowl to on the field

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് മാർക്ക് വുഡ്. ഒരുപാട് മികച്ച താരങ്ങൾക്കെതിരെ പന്തെറിഞ്ഞിട്ടുള്ള പരിചയസമ്പത്തുള്ള താരമാണ് വുഡ്. ഇപ്പോൾ കളിക്കളത്തിൽ പന്തെറിയാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേറിയ താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാർക്ക് വുഡ്. ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമയെയാണ് താരം തെരഞ്ഞെടുത്തത്. ക്രിക്കറ്റ് ഓവർലാപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 

"രോഹിത് ശർമ്മക്ക് പന്തെറിയാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഷോർട്ട് ബോളിനെതിരെ അദ്ദേഹം മികച്ച രീതിയിൽ കളിക്കും. അദ്ദേഹത്തെ പുറത്താക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ദിവസമുണ്ടെങ്കിൽ അവൻ അത് മികച്ച രീതിയിൽ നേരിടും. അതുകൊണ്ട് രോഹിത് ശരിക്കും ബുദ്ധിമുട്ടായിരുന്നു'' മാർക്ക് വുഡ് പറഞ്ഞു. 

രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. 2024 ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നത് രോഹിത്തിന്റെ കീഴിലായിരുന്നു. ഈ വർഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് രോഹിത്തിന്റെ കീഴിലാണ്.

ഏകദിനത്തിൽ 11168 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടി-20യിൽ 4231 റൺസും താരം സ്വന്തമാക്കി. ഇന്ത്യയ്ക്കായി 2013ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ 116 ഇന്നിംഗ്സുകളിൽ നിന്നും 4301 റൺസ് ആണ് നേടിയത്. 12 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്.

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പാണ്  രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചെങ്കിലും രോഹിത് ഏകദിനത്തിൽ ക്യാപ്റ്റനായി തുടരും.

Mark Wood has revealed who the most difficult player to bowl to on the field is. He picked Indian ODI captain Rohit Sharma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോയ മുട്ടയും ചേര്‍ത്ത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.... 

Kerala
  •  3 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  3 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  3 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  3 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  3 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  3 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  3 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  3 days ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  3 days ago