ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
നീണ്ട 17 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. ഇപ്പോൾ ഈ ലോകകപ്പ് വിജയത്തിന്റെ ഓർമ്മകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ആ ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം നേടിയത് വലിയ നേട്ടമാണെന്നാണ് രോഹിത് പറഞ്ഞത്.
''ഒരു മത്സരം പോലും പരാജയപ്പെടാതെ ലോകകപ്പ് നേടുന്നത് വലിയ നേട്ടമാണ്. അന്ന് എല്ലാവരും ടീമിനായി ഒരുമിച്ച് സമ്പനകൾ ചെയ്തു. ഞങ്ങൾ ലോകകപ്പ് നേടി മുംബൈയിൽ തിരിച്ചെത്തിയപ്പോൾ ആഘോഷങ്ങൾ എത്രമാത്രം അവിശ്വസനീയമായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണ്'' രോഹിത് ശർമ്മ പറഞ്ഞു.
ടൂർണമെന്റിൽ ഉടനീളം ബാറ്റിങ്ങിലും ബൗളിങ്ങിനും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. എല്ലാ മേഖലയിലും സമ്പൂർണ ആധിപത്യമായിരുന്നു ഇന്ത്യ പുലർത്തിയത്. ഫൈനൽ മത്സരത്തിൽ ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയും അക്‌സർ പട്ടേലും ചേർന്നാണ് മികച്ച പ്രകടനം നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് നൽകിയത്. ഈ നിർണായകമായ റൺസ് ആയിരുന്നു ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. കോഹ്‌ലി 59 പന്തിൽ 76 റൺസ് നേടിയാണ് തിളങ്ങിയത്. ഫൈനൽ പോരാട്ടത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡും കോഹ്‌ലിയാണ് നേടിയത്.
മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകളും ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. എട്ടു മത്സരങ്ങളിൽ നിന്നും 15 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് അവാർഡ് സ്വന്തമാക്കിയത്.
Indian captain Rohit Sharma has spoken about the memories of the 2024 T20 World Cup victory
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."