HOME
DETAILS
MAL
ഇനി വി.എസിന്റെ ഭരണപരിഷ്കാരം കവടിയാറില്‍ നിന്നും..
backup
September 07 2016 | 10:09 AM
തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാവായ വി.എസിന് സര്‍ക്കാര്‍ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക വസതി നല്‍കിയിരുന്നില്ല. ഇതില്‍ പരാതിയും വി.എസ് പറഞ്ഞിരുന്നു. പരാതികള്‍ക്ക് പരിഹാരമായി കവടിയാര്‍ ഹൗസ് വി.എസിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഭരണപരിഷ്കാര കമ്മീഷന്റെ ഓഫിസ് ഐ.എം.ജിയില്‍ തന്നെയായിരിക്കും. ഇക്കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഓഫിസ് അനുവദിക്കാത്തതിലും താമസസൗകര്യത്തിലും തടസ്സം നേരിട്ടതില്‍ വി.എസ് പരിഭവത്തിലായിരുന്നു. തന്റെ പ്രതിഷേധം അറിയിച്ച് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."