ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
പാലക്കാട്: ഓണാവധിക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പരിഗണിച്ച് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. മംഗളൂരു - ബെംഗളൂരു റൂട്ടിലാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാവുക.
06003 നമ്പർ ട്രെയിൻ ഓഗസ്റ്റ് 31നു രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. തിരികെ 06004 നമ്പർ ട്രെയിൻ സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്കു 3.50നു ബെംഗളൂരുവിൽ നിന്നു പുറപ്പെടും. രണ്ടിനു രാവിലെ 7.30നു മംഗളൂരു സെൻട്രലിലെത്തും.
ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്കുള്ള റിസർവേഷൻ 30ന് ആരംഭിക്കും. രാവിലെ എട്ടുമണി മുതൽ റിസർവ് ചെയ്യാമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."