HOME
DETAILS

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

  
August 29, 2025 | 5:23 PM

4099 buses fined for service with doors open kerala

തിരുവനന്തപുരം: യാത്രക്കാർക്ക് അപകടമാകുന്ന തരത്തിൽ ബസിന്റെ വാതിലുകൾ തുറന്നിട്ട് സർവിസ് നടത്തിയ ബസുകൾക്കെതിരെ നടപടി. റോഡ് സുരക്ഷാ മാനേജ്മെൻറ് ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മാത്രം 4099 ബസുകളെയാണ് ഇത്തരത്തിൽ ഗതാഗത നിയമം ലംഘിച്ചതായി കണ്ടെത്തിയത്. ഓഗസ്റ്റ് 20 മുതൽ 26 വരെയായിരുന്നു പരിശോധന.

നിയമം ലംഘിച്ച 4099 ബസുകളിൽ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവിസ് നടത്തുന്നത് തടയുന്നതിനായി പതിവായി തുടർ പരിശോധന നടത്തും. ഇതിനായി ഹൈവേ പട്രോൾ യൂണിറ്റുകൾക്കും എൻഫോഴ്‌സ്‌മെൻറ് യൂണിറ്റുകൾക്കും നിർദേശം നൽകി. ആവർത്തിച്ചുള്ള നിയമലംഘകർക്കെതിരെ പിഴയ്ക്ക് പുറമെയുള്ള കർശന നടപടി സ്വീകരിക്കും.

ഗതാഗത ലംഘനം കണ്ടെത്തിയാൽ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം. ഗതാഗത, റോഡ് സുരക്ഷാ മാനേജ്‌മെന്റിൻറെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്‌സ്ആപ്പ് നമ്പറിൽ ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. 9747001099 എന്ന നമ്പറിലാണ് വാട്ട്‌സ്ആപ്പ് വഴി റിപ്പോർട്ട് ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  5 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  5 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  5 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  5 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  5 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  5 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  5 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  5 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  5 days ago