HOME
DETAILS
MAL
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
Web Desk
August 29, 2025 | 6:19 PM
ജനീവ: ആഫ്രിക്കൻ രാജ്യമായ മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി. അപകടത്തിൽ 49 ആളുകൾ മരണപ്പെടുത്തുവെന്നാണ് വിവരങ്ങൾ. സംഭവത്തിൽ 100ലധികം ആളുകളെ കാണാതായി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 17 ആളുകളെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. മോറിത്താനിയൻ തീരത്ത് നിന്നും 85 കിലോ മീറ്റർ അകലെ നിന്നുമാണ് അപകടം നടന്നത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. സെനഗൽ, ഗാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ നിറച്ചാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."