ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
പർഭാനി:മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ സോനാപൂർ തണ്ട ഗ്രാമത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
ഭർത്താവ്. 35 വയസ്സുള്ള വിജയ് റാത്തോഡ് തന്റെ ഭാര്യ വിദ്യയെയാണ് കൊലപ്പെടുത്തിയത്.ഇതിൽ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് വിജയ് തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ വിദ്യയുടെ ഫോട്ടോയും അനുശോചന കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു എന്നതാണ്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് വിജയ് റാത്തോഡ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിദ്യയെ ആക്രമിച്ചു. വിദ്യ തന്റെ പിതാവിന്റെ കൃഷിയിടത്തിൽ ജോലി ചെയ്യവേ, പ്രതി ഭാര്യയുടെ നെഞ്ചിലും വയറിലും പുറത്തും 10 മുതൽ 12 വരെ കുത്തുകൾ കുത്തിയതായി പൊലിസ് വ്യക്തമാക്കി.
ആക്രമണത്തിന് ശേഷം വിദ്യ കുഴഞ്ഞുവീണതിനെ തുടർന്ന് അവളെ ജിന്തൂർ ഗ്രാമീണ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ വിദ്യ മരിച്ചതായി അറിയിക്കുകയായിരുന്നു. വിജയ് റാത്തോഡിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ നിന്ന് കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സൂചന ലഭിച്ചതായി പൊലിസ് അറിയിച്ചു.
വിദ്യയുടെ പിതാവ് ദിഗംബർ ജാദവ് ജിന്തൂർ പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വിജയ് റാത്തോഡിനും, അമ്മയ്ക്കും ഇളയ സഹോദരനും എതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. വിദ്യയുടെ പിതാവ് സ്ത്രീധന പണം മുഴുവൻ നൽകാത്തതിന്റെ പേര് പറഞ്ഞ് വിജയിന്റെ അമ്മയും സഹോദരനും വിദ്യയെ ഉപദ്രവിച്ചിരുന്നതായി പൊലിസ് വെളിപ്പെടുത്തി.പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."