സംഘര്‍ഷങ്ങളും കലാപങ്ങളും അറിവില്ലായ്മയുടെ സൃഷ്ടി: ഹൈദരലി തങ്ങള്‍
മലപ്പുറം: സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കാന്‍ വിജ്ഞാന സമ്പാദനം അനിവാര്യമാണെന്നും അറിവില്ലായ്മയാണ് ലോകത്ത് സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് പ്രേരകമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാചക പിന്‍ഗാമികളെന്നു വിശേഷിപ്പിക്കപ്പെട്ടവരാണ് പണ്ഡിതന്‍മാര്‍.
അറിവിന്റെ നിറകുടങ്ങളായ മുന്‍ഗാമികളില്‍ നിന്നും പൈതൃകമായി പകര്‍ന്നു ലഭിച്ചതാണ് വിജ്ഞാനം. പൂര്‍വീക മഹത്തുക്കളുടെ ജീവിതവും ദര്‍ശനവും അവലംബമാക്കി മുന്നേറണം. ജീവിതം കൊണ്ട് സന്ദേശം പകര്‍ന്ന സാത്വികജീവിതമായിരുന്നു മൗലാനാ അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ്, കാളമ്പാടി ഉസ്താദ് എന്നിവരുടേതെന്നും തങ്ങള്‍ അനുസ്മരിച്ചു. കാളാമ്പാടി മഖാം ഉറൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. മജ്‌ലിസുന്നൂറിനു ഹസന്‍ സഖാഫി പൂക്കോട്ടൂരും സമാപന ദിക്‌റ് ദുആ മജ്‌ലിസിനു ഏലംകുളം ബാപ്പു മുസ്‌ലിയാരും നേതൃത്വം നല്‍കി. ടി.പി. ഇപ്പ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കാളാവ് സൈതലവി മുസ്‌ലിയാര്‍, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ശിഹാബ് ഫൈസി കൂമണ്ണ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാടമ്പുഴ മൂസ ഹാജി, സംബന്ധിച്ചു. സുലൈമാന്‍ ഫൈസി ചുങ്കത്തറ സ്വാഗതവും ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസിനു അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, വൈകീട്ട് മൗലീദ് മജ്‌ലിസിന് കെ.കെ.സി.എം.തങ്ങള്‍, കെ.കെ.എസ് തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, ഒ.എം.എസ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഫിഖ്ഹ് കോണ്‍ഫറന്‍സ് ടി.പി. ഇപ്പ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി ഹൈതമി വിഷയാവതരണം നടത്തി. സിദ്ദീഖീസ് സംഗമത്തില്‍ പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി ഉദ്ഘാടനം ചെയ്തു. ഉറൂസ് അന്നദാനത്തോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."