HOME
DETAILS

ഓണാഘോഷത്തിന് പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം; കഞ്ചിക്കോട്ട് അജ്ഞാത വാഹനം ഇടിച്ച് അപകടം

  
September 01, 2025 | 12:09 PM

teacher dies tragically in kanchikode accident while heading to onam celebrations

പാലക്കാട്: കഞ്ചിക്കോട് സർവീസ് റോഡിൽ അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (32) ആണ് മരിച്ചത്. അപകടത്തിൽ ആൻസിയുടെ വലതു കൈ അറ്റുപോയിരുന്നു. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണായത്.

സർവീസ് റോഡിൽ ഒരു സ്ത്രീ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വാളയാർ പൊലിസും നാട്ടുകാരും സ്ഥലത്തെത്തി. പരുക്കേറ്റ ആൻസിയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആൻസി മരണപ്പെട്ടത്.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്ന ആൻസി, കോളേജിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി സ്കൂട്ടറിൽ യാത്ര പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന് കാരണമായ വാഹനം കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A teacher, who was riding a scooter, died after being hit by an unknown vehicle on the Kanchikode service road. The deceased was Ansi (32), the wife of Vipin, a native of Chakkanthara Kaikuthi Paramba. Ansi's right hand was amputated in the accident. The accident took place near the Puthussery Panchayat office in Palakkad at around 11 am on Monday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ

Kuwait
  •  7 days ago
No Image

ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  7 days ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  7 days ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  7 days ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  7 days ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  7 days ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  7 days ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  7 days ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  7 days ago