HOME
DETAILS
MAL
കാലടി സ്കൂളിൽ ഭക്ഷ്യവിഷബാധ; 40-ലധികം കുട്ടികൾ ആശുപത്രിയിൽ
September 01, 2025 | 2:17 PM
കൊച്ചി: കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 40-ലധികം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി നൽകിയ ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പൊലിസിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുമായി കുട്ടികൾ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവരുന്നതായും, ചിലർക്ക് തുടർനിരീക്ഷണം ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് സ്കൂളിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."