ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
പെരിന്തൽമണ്ണ: ഷജറത്തുൻനാറജീയിൽ മുഫീദത്തുൽ ജിദ്ദൻ "(തെങ്ങ് ഒട്ടേറെ പ്രയോജനം ചെയ്യുന്ന കൽപ വൃക്ഷമാണ്) എന്ന്, അബ്ദുൽ അസീസ് മാസ്റ്റർ അറബി ക്ലാസിൽ പഠിപ്പിക്കുമ്പോൾ ശരിക്കും അനുഭവിച്ചറിഞ്ഞാണത് പഠിപ്പിക്കുന്നതെന്ന് എത്രപേർക്കറിയാം. സർക്കാർ സ്കൂൾ അധ്യാപകനായ തിരൂർക്കാട് പേരയിൽ അബ്ദുൽ അസീസിന് അവധി ദിവസങ്ങളിൽ തിരക്ക് ഏറെയാണ്. അദ്ദേഹത്തിന് അവധി കിട്ടുന്നതും കാത്തിരിക്കുന്ന നിരവധി കർഷകർ തിരൂർക്കാടുണ്ട്. സർക്കാർ രേഖയിൽ അധ്യാപകനാണ് എന്നത് പോലെ നാട്ടിൽ അറിയപ്പെടുന്ന തെങ്ങുകയറ്റക്കാരൻ കൂടിയാണ് ഇദ്ദേഹം.
15-ാം വയസിൽ തുടങ്ങിയതാണ് തെങ്ങുകയറ്റം. തൈതെങ്ങുകളിൽ കയറിയായിരുന്നു പരിശീലനം. പിതാവ് കിടപ്പിലായതോടെ വരുമാനം മുട്ടി. അതോടെ പഠനവും ജോലിയും ചെയ്യണം എന്ന തീരുമാനത്തിലുറച്ചു. അറിയാവുന്ന തൊഴിലാകട്ടെ തെങ്ങു കയറ്റവും. കോളജിൽ പഠിക്കുമ്പോൾ ചെലവിനുള്ള പണം സ്വരൂപിക്കാൻ അയൽവീടുകളിലെ തെങ്ങുകളിൽ കയറി. ആദ്യം തളപ്പ് കെട്ടിയായി കയറ്റം. റിസ്കുള്ള ജോലി. യന്ത്രത്തളപ്പ് വന്നതോടെ അധ്വാനം ചുരുങ്ങി. കൂടുതൽ തെങ്ങുകളിൽ കയറാ മെന്നായി. വീടിന് മുകളിലേക്ക് ചാഞ്ഞ തെങ്ങിൽ നിന്ന് തേങ്ങ വെട്ടി ഇറക്കണം. സാഹസം നിറഞ്ഞ ജോലി. ഏറെ ശ്രദ്ധയോ ടെ ചെയ്ത് തുടങ്ങിയപ്പോൾ പരിചയക്കാരെല്ലാം വിളി തുടങ്ങി. വരുമാനവും കൂടി.
2011-ൽ ഇരുമ്പിളിയത്ത് അറ ബി അധ്യാപകനായി സർവിസിൽ കയറി. അവധി ദിനങ്ങളിൽ അതിരാവിലെ തുടങ്ങും തെങ്ങുകയറ്റം. ഉച്ചവരെ തുടരും. 50 രൂപയാണ് ഒരു തെങ്ങിന് കൂലി. പുതു തലമുറ ഈ തൊഴിൽ കൈവിട്ടതോടെ തന്നെപ്പോലുള്ളവർക്ക് ഡിമാൻ്റാണെന്നാണ് അസീസ് മാഷിന്റെ ഭാഷ്യം. ഭാര്യയ്ക്കും മക്കൾക്കും സമാന്തര തൊഴിലിനോട് ഇഷ്ടക്കേടുമില്ല. 47ലെത്തിയ അദ്ദേഹം കുട്ടി കൾക്കിടയിൽ പ്രിയപ്പെട്ട അധ്യാപകനാണ്, നാട്ടുകാർക്കോ തെങ്ങുകയറുന്ന മാഷും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."