HOME
DETAILS

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

  
September 02, 2025 | 3:46 AM

Former Indian player Aakash Chopra praises Jitesh Sharma ahead of the Asia Cup 2025

ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ ഒമ്പതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്‌. 

ഇപ്പോൾ ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2026 ടി 20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്ക് കഴിയുമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ ഇന്ത്യൻ താരം ജിതേഷ് ശർമയെ കുറിച്ച് പറഞ്ഞത്.

"ഏഷ്യ കപ്പ് ടീമിലുള്ള ഒരു താരത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അദ്ദേഹം പ്ലെയിങ് ഇലവനിൽ ഇന്ത്യക്കായി കളിക്കുമെന്ന് എനിക്ക് തോന്നുന്നു. അത് ജിതേഷ് ശർമയാണ്. ഒന്നാം നമ്പർ മുതൽ മൂന്നാം നമ്പർ വരെ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 135 ആണ് ശരാശരി 25 ആണ്. അവിടെ അദ്ദേഹത്തിന് അവസരം ലഭിക്കില്ല, അതിനാൽ അതിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതില്ല. എന്നാൽ നാലാം നമ്പർ മുതൽ ഏഴാം നമ്പർ വരെയുള്ള സ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ സ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 162 ശരാശരി 28 ആണ്'' ആകാശ് ചോപ്ര പറഞ്ഞു. 

2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.

Former Indian player Aakash Chopra is now talking about the performances of Indian wicketkeeper-batsman Jitesh Sharma ahead of the Asia Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  18 hours ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  18 hours ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  19 hours ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  19 hours ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  19 hours ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  19 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  19 hours ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  19 hours ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  19 hours ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  20 hours ago