എസ്.കെ.എസ്.എസ്.എഫ് കോസ്റ്റല്കെയര് പദ്ധതിക്ക് ഇന്ന് തുടക്കം
കോഴിക്കോട്: തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവത്കരണ പദ്ധതിയായ കോസ്റ്റല്‍ കെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈകീട്ട് ഏഴിന് തോപ്പയില്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നടത്തിയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിലായാണ് ഒന്നാംഘട്ടത്തിലെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ക്ക് തുടക്കമാവുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, ശേഷി വികസനം, സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികള്‍ തീരദേശ മേഖലക്ക് അനുവദിക്കുന്ന പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ തലങ്ങളിലാണ് ഒന്നാംഘട്ട പദ്ധതി ഊന്നല്‍ നല്‍കുന്നത്. പത്ത് കേന്ദ്രങ്ങളിലും പ്രത്യേകം കമ്മിറ്റികള്‍ ഇതിന് വേണ്ടി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. സംഘടനയുടെ ആതുര സേവന വിഭാഗമായ സഹചാരി സെന്റര്‍ എല്ലായിടങ്ങളിലും പ്രവര്‍ത്തനമാരംഭിക്കും.
ഉദ്ഘാടന പരിപാടിയില്‍ കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായിരിക്കും. എം.കെ രാഘവന് എം.പി ലോഗോ പ്രകാശനം നിര്‍വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് മുഖ്യപ്രഭാഷണവും റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം ഉദ്ബോധന പ്രഭാഷണവും നിര്‍വഹിക്കും.
ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.സി മായിന്‍ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദലി പൂതുപ്പറമ്പ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, എ.ബി മാമുക്കോയ ഹാജി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."