സ്‌കോളര്‍ഷിപ്പോടെ ഫൗണ്‍ഡ്രി/ ഫോര്‍ജ് അഡ്വാന്‍സ്ഡ് ഡിപ്ലോമ; മേയ് 31 വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍, റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയസ്ഥാപനമായ എന്‍.ഐ.എ.എംടിയില്‍ 3000 രൂപ പ്രതിമാസ സ്‌കോളര്‍ഷിപ്പോടെ നടത്തുന്ന 18 മാസത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഫൗണ്‍ട്രി ടെക്‌നോളജി/ ഫോര്‍ജ് ടെക്‌നോളജി ' കോഴ്‌സിലേക്ക് മേയ് 31 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. ഇതിന്റെ ഹാര്‍ഡ് കോപ്പി ജൂണ്‍ 9ന് അകം The Assistant Registrar (Academics), NIAMT, Hatia, Ranchi- 834003, Jharkhand എന്ന വിലാസത്തിലെത്തിക്കണം.
ഫൗണ്‍ട്രി/ ഫോര്‍ജ് ശാഖകളില്‍ യഥാക്രമം 58/57 സീറ്റ്.
ക്യാംപസില്‍ താമസിച്ച് പഠിക്കാം. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്‍ട്രി ആന്‍ഡ് ഫോര്‍ജ് ടെക്‌നോളജി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രശസ്ത സ്ഥാപനമാണ് കല്‍പ്പിത സര്‍വകലാശാലയായ 'നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജി (NIAMT)'.
എഞ്ചിനീയറിങ് ഉല്‍പാദനരംഗത്ത് നിര്‍ണായക സ്ഥാനമുള്ള പ്രവര്‍ത്തനമാണ് ഫൗണ്‍ട്രി/ ഫോര്‍ജ് ടെക്‌നോളജി.
50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ മാനുഫാക്ച്ചറിങ്/ മെറ്റലര്‍ജിക്കല്‍/ ഓട്ടോ/ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ് ഡിപ്ലോമ അഥവാ മാത് സ്/ ഫിസിക്‌സ്/ കെമിസ്ട്രി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി അടങ്ങിയ ബി.എസ്.സി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.ടെക്കുകാരെയും പരിഗണിക്കും.
പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45% മതി. റാഞ്ചിയും ഹൈദരാബാദും അടക്കം 6 കേന്ദ്രങ്ങളില്‍ ജൂണ്‍ 30ന് എഴുത്ത് പരീക്ഷ നടത്തും. കേരളത്തില്‍ കേന്ദ്രമില്ല.
വെബ്: https://niamt.ac.in. ഫോണ്‍: 0651 2912208.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."