തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു; 4000 ഒഴിവുകള്‍; ഏപ്രില്‍ 29നകം അപേക്ഷിക്കണം
സര്‍ക്കാര്‍ കോളജുകളില്‍ 4000 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി തമിഴ്‌നാട് കൊളീജിയറ്റ് എജ്യുക്കേഷനല്‍ സര്‍വീസസ് തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ (ടി.എന്‍ ടി.ആര്‍.ബി) റിക്രൂട്ട്‌മെന്റ് ഡ്രൈവ്.
ഉദ്യോഗാര്‍ഥികള്‍ക്ക് www.trb.tn.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 29ന് വൈകീട്ട് 5 വരെ അപേക്ഷിക്കാവുന്നതാണ്. ആഗസ്റ്റ് നാലിനാണ് പരീക്ഷ.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പ്രസക്തമായ വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (അല്ലെങ്കില്‍ ഒരു പേയ്‌മെന്റ് സ്‌കെയിലില്‍ തത്തുല്യ ഗ്രേഡ്) ബിരുദാനന്തര ബിരുദം.
പ്രായപരിധി
23 മുതല്‍ 57 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.
അപേക്ഷ
600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവരും ഭിന്നശേഷിക്കാരും 300 രൂപ ഫീസടച്ചാല്‍ മതി. പേയ്‌മെന്റ് ഗേറ്റ് വേ (നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ) വഴി മാത്രമേ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താനാകൂ. ബാധകമായ സേവന നിരക്കുകളും നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."