ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
ന്യൂ ഡൽഹി : ഭരണഘടനാ സംരക്ഷണപോരാട്ടത്തിൽ എപ്പോഴും ശക്തമായി നിലയുറപ്പിച്ച രാഷ്ട്രീയ പാരമ്പര്യമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെന്ന് ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി എന്ന നിലയിൽ വോട്ട് തേടി ഡൽഹി ദരിയാഗഞ്ചിലെ മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം 'ഖാഇദെ മില്ലത്ത് സെന്റർ' സന്ദർശിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം പി, ദേശീയ സെക്രട്ടറി ഹാരിസ് ബീരാൻ എം പി എന്നിവർ ചേർന്ന് അദ്ദേഹത്തെ സീകരിച്ചു.
അഞ്ചു വോട്ടുകളുടെ എണ്ണത്തിലല്ല മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ അളക്കുന്നതെന്നും അവർ ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞ സുദർശൻ റെഡ്ഢി അങ്ങിനെയുള്ള ലീഗിന്റെ പിന്തുണ ലഭിക്കുന്നതിൽ ഏറെ സന്തോഷുണ്ടെന്ന് ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും തുടർന്നു മാധ്യമങ്ങളെ കണ്ടപ്പോഴും ആവർത്തിച്ചു.
ഭരണ ഘടന സംരക്ഷണത്തിയുള്ള പോരാട്ടമാണിതെന്നും വരും വരായ്കകൾ എന്തു തന്നെയായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് രാജ്യസഭ എം.പി സയ്യിദ് നസീർ ഹുസൈനൊപ്പമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡി പുതുതായി പണിതുയർത്തിയ ലീഗ് ദേശീയ ആസ്ഥാനത്ത് എത്തിയത്. പാർട്ടി ആസ്ഥാനത്ത് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വീഡിയോ കോൺഫറൻസ് വഴി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമായി സംസാരിച്ച രാഷ്ട്രീയകാര്യ സമതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനറൽ സെക്രട്ടറ പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ പി.വി അബ്ദുൽ വഹാബ് നവാസ് ഖനി എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് സ്ഥാനാർഥിക്ക് ആശംസകൾ നേർന്നു.
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ പോരാട്ടം വിജയിക്കും ലീഗിന്റെ അഞ്ച് വോട്ടും പ്രാർഥനയും അദ്ദേഹത്തിന് ഉണ്ടാകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇ.ടി മുഹമ്മദ് ബഷീർ ഉറപ്പുനൽകി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സെക്രട്ടറി ഖുറം അനീസ് ഉമർ, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ നിസാർ അഹമ്മദ്, ജന. സെക്രട്ടറി ഇമ്രാൻ ഇജാസ്, എം എസ് എഫ് ദേശീയ ഉപാധ്യക്ഷൻ അതീബ് ഖാൻ, ഡൽഹി കെ എം സി സി ഭാരവാഹികളായ കെ കെ മുഹമ്മദ് ഹലീം, സയ്യിദ് മർസൂഖ് ബാഫക്കി തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."