കെ.എസ്.എഫ്. ഇയില്‍ ശമ്പള പരിഷ്കരണം
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളം 2012 ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1,000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനിച്ചു.
ആരോഗ്യവകുപ്പില്‍ 2016 മെയ് 31ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്ഘിപ്പിച്ച നടപടിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി. വിരമിക്കല്‍ തിയതിക്കുശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കില്ല.
2016 ജൂണിനും ഒക്ടോബറിനും ഇടയില്‍ വിരമിക്കേണ്ട ഡോക്ടര്‍മാരുടെ സേവന കാലാവധി 2016 നവംബര്‍ 30 വരെ നീട്ടി. 2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ അധിക ബാച്ചുകളിലേക്ക് തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. 56 എച്ച്.എസ്.എസ്.ടി തസ്തികകളും രണ്ട് ലാബ് അസിസ്റ്റന്റ് തസ്തികകളുമാണ് പുതുതായി സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."