HOME
DETAILS
MAL
സര്‍ക്കാര്‍ ഓണാഘോഷം 12ന് തുടങ്ങും
backup
September 07 2016 | 19:09 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷം 12 മുതല്‍ 18 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകിട്ട് ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകുന്നേരം കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയുള്ള വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും.
കൂടാതെ എല്ലാ ജില്ലകളിലും ഡി.ടി.പി.സിയുടെ നേതൃത്വത്തിലും ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ സ്ഥലത്തും കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം നടക്കുന്ന പ്രധാന വേദികളില്‍ ടോയ്‌ലെറ്റ് സൗകര്യവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."