HOME
DETAILS

ദുബൈയിലെത്തിയ ഇന്ത്യന്‍ യൂട്യൂബറുടെ ഐഫോണ്‍ നഷ്ടമായി, അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ചു; ദുബൈ പൊലിസിന്റെ പ്രകടനമികവിന് കൈയടി

  
September 07, 2025 | 3:08 AM

Dubai Police track down Tamil YouTubers lost iPhone deliver it for free on next flight

ദുബൈ: യുഎഇ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രശസ്ത തമിഴ് സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സറും യൂട്യൂബറുമായ മദന്‍ ഗൗരിക്ക് തന്റെ ഐഫോണ്‍ നഷ്ടമായത്. വല്ലതും നഷ്ടപ്പെട്ടാല്‍ ആദ്യം പൊലിലിസിന് പരാതി നല്‍കണമെന്നാണല്ലോ നടപടിക്രമം. അതുപോലെ ദുബൈ പൊലിസിന് പരാതി നല്‍കുമ്പോള്‍, തന്റെ ഐ ഫോണ്‍ ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും ഈ പരാതി അവര്‍ കാര്യത്തിലെടുക്കില്ലെന്നുമായിരുന്നു 32 വയസ്സുള്ള മദന്‍ ഗൗരി കരുതിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിനിടയില്‍ ആണ് ഫോണ്‍ നഷ്ടപ്പെട്ടത്. എന്നാല്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള പ്രതികരണമാണ് ദുബൈ പൊലിസില്‍നിന്നുണ്ടായതെന്ന് മദന്‍ ഗൗരി പറഞ്ഞു.

വിമാനത്തില്‍ കയറിയതിന് ശേഷമാണ് ഫോണ്‍ നഷ്ടപ്പെട്ടതായി മദന്‍ ഗൗരി മനസ്സിലാക്കിയത്. ക്യാബിന്‍ ക്രൂവിനെ അറിയിച്ചപ്പോള്‍, വിഷമിക്കേണ്ടെന്ന് അവര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇമെയില്‍ അയക്കാനും അവര്‍ ആവശ്യപ്പെട്ടു. ഫോണ്‍ തിരികെ ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എങ്കിലും വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ദുബൈ പൊലിസിന് ഇമെയില്‍ അയച്ചെന്നും മദന്‍ ഗൗരി പറഞ്ഞു. എന്നാല്‍ എന്നെ ഞെട്ടിച്ച്, ഫോണിന്റെ വിവരണവും തിരിച്ചറിയല്‍ വിശദാംശങ്ങളും ആവശ്യപ്പെട്ട് ദുബായ് പൊലിസ് ഉടന്‍ മറുപടി അയച്ചു. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അവരുടെ പ്രതികരണത്തിന്റെ വേഗതയായിരുന്നു. ഫോണ്‍ കണ്ടെത്തിയെന്ന് അവര്‍ ഉടന്‍ തന്നെ മറുപടിയും നല്‍കി. അത് എന്റേതാണെന്ന് ഞാന്‍ സ്ഥിരീകരിച്ചുകഴിഞ്ഞതോടെ അടുത്ത വിമാനത്തില്‍ എനിക്ക് സൗജന്യമായി അയക്കുകയുംചെയ്തു- മദന്‍ ഗൗരി പറഞ്ഞു.

എട്ടു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാര്‍ ഉള്ള മദന്‍ ഗൗരി തന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ദുബൈ പൊലിസിനെ പ്രശംസിച്ചത്. മുഴുവന്‍ പ്രക്രിയയും ലളിതവും അവിശ്വസനീയമാംവിധം വേഗമേറിയതുമാണ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അധികാരികളുടെ ശ്രമം തന്റെ പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഡിയോ പിന്നീട് വൈറലായി. വിഡിയോ കണ്ട പലരും ദുബൈ പൊലിസിന്റെ കാര്യക്ഷമതയെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചു. സന്ദര്‍ശകരുടെ നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ ഇത്തരത്തില്‍ കണ്ടെത്തി കൈമാറിയ സംഭവങ്ങള്‍ പലരും കമന്റ് ബോക്‌സില്‍ ഓര്‍ക്കുകയുംചെയ്തു.

Dubai Police earned high praise from a popular Indian YouTuber for their swift action in recovering and returning his lost iPhone — completely free of charge. Madan Gowri, a Tamil digital content creator with over eight million YouTube subscribers, shared the experience in a video that has since gone viral. Gowri explained that he lost his phone last week while boarding a flight to Chennai at Dubai International Airport.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  5 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  5 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  5 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  5 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  5 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  5 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  5 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  5 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  5 days ago