സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ
വൈവിധ്യം നിറഞ്ഞ രാജ്യമാണല്ലോ ഇന്ത്യ വൈവിധ്യങ്ങളാണ് ഈ രാജ്യത്തെ മനോഹരമാക്കുന്നത്. സംസ്‌ക്കാരങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, വസ്ത്രം തുടങ്ങി എന്തിനേറെ ഭക്ഷണത്തില്‍ വരെ നൂറുകണക്കിന് വൈവിധ്യങ്ങളാണ് ഈ രാജ്യത്ത്. ചിലര്‍ സസ്യാഹാരികളാണ്, ചിലര്‍ മാംസാഹാരികളാണ്. എന്നാല്‍ ഭക്ഷണ ശീലമുള്ളമുള്ളവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉള്ളി. ഇന്ത്യന്‍ ആഹാരരീതിയുടെ ഒരു അടിസ്ഥാനഘടകമാണ് ഉള്ളിയെന്ന് വേണമെങ്കില്‍ പറയാം. മിക്ക ഇന്ത്യന്‍ അടുക്കളകളിലും ഉള്ളി ഒരു അവശ്യ ഘടകമായി കണക്കാക്കപ്പെടുന്നുഎന്നാല്‍ ഉള്ളിയുടെ ഒരു ചെറിയ അംശം പോലും കാണാത്ത ഒരുപ്രദേശമുണ്ട് രാജ്യത്ത്. അത് എവിടെയാണെന്നറിയാമോ.
ജമ്മു കശ്മീരിലെ കത്‌റയാണ് രാജ്യത്ത് ഉള്ളിയും വെളുത്തുള്ളിയും പൂര്‍ണമായും നിരോധിച്ച ഏക നഗരം. ഇവിടെ ഉള്ളിയും വെളുത്തുള്ളിയും കൃഷി ചെയ്യാനോ വില്‍ക്കാനോ പോലും അനുവാദമില്ല. ഹോട്ടലുകളിലും റെസ്റ്റോറന്റുകളില്‍ പോലും ഇവിടെ ഉള്ളി കണ്ടെത്താന്‍ കഴിയില്ല. പരിപ്പ്, പച്ചക്കറികള്‍ മുതല്‍ സാലഡുകള്‍, ചട്ണികള്‍ വരെ ഇന്ത്യന്‍ അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് ഉള്ളി. എന്നാല്‍ ഇവിടെ ഉള്ളി വളര്‍ത്തുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
കാരണമെന്തെന്നല്ലേ...
മതപരമായ വിശ്വാസമാണ് ഈ നിരോധനത്തിന് പിന്നില്‍. മലനിരകളിലൂടെ ഏകദേശം 14 കിലോമീറ്റര്‍ നീളമുള്ള വൈഷ്‌ണോ ദേവി തീര്‍ത്ഥാടനം ആരംഭിക്കുന്നത് ഇവിടെ (കത്‌റ) നിന്നാണ്. തീര്‍ത്ഥാടന മേഖലയായാതിനാല്‍ പവിത്രത കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് എല്ലാത്തരം ഉള്ളിയും വെളുത്തുള്ളിയും ഇവിടെ ഒഴിവാക്കിയിരിക്കുന്നത്.

ഹിന്ദു തത്ത്വചിന്തയില്‍ ഉള്ളിയും വെളുത്തുള്ളിയും തമസിക് ഭക്ഷണങ്ങളായാണ് കണക്കാക്കുന്നത്. അവ മനസിലും ശരീരത്തിലും അലസത, കോപം, നെഗറ്റീവ് സ്വാധീനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താല്‍, പ്രാര്‍ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോഴോ അവ കഴിക്കാന്‍ കഴിയില്ല. ഈ കാരണത്താലാണ് ഈ പ്രദേശത്ത് ഉള്ളിയും വെളുത്തുള്ളിയും ഈ പ്രദേശത്ത് പൂര്‍ണമായും ഒഴിവാക്കിയത്.
did you know there is a city in india where onion is completely banned? palitana in gujarat became the world’s first vegetarian city, prohibiting meat, eggs, and even root vegetables like onion and garlic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."