HOME
DETAILS

റൊണാൾഡോയുടെ ഗോൾ മഴയിൽ മെസി വീണു; ചരിത്രം സൃഷ്ടിച്ച് പോർച്ചുഗീസ് ഇതിഹാസം

  
September 07, 2025 | 11:58 AM

Cristiano Ronaldo scored twice for Portugal and create a new milestone in football

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർമേനിയെക്കെതിരെ വമ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. മത്സരത്തിൽ പോർച്ചുഗലിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 21, 46 എന്നീ മിനിറ്റുകളിൽ ആയിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. 

ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാൾഡോക്ക് സാധിച്ചു. 38 ഗോളുകളാണ് റൊണാൾഡോ ഇതിനോടകം തന്നെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോർച്ചുഗലിനായി നേടിയിട്ടുള്ളത്. 36 ഗോളുകൾ നേടിയ അർജന്റീന ഇതിഹാസം ലയണൽ മെസിയെ മറികടന്നുകൊണ്ടാണ് റൊണാൾഡോ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്.

39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസാണ് ഈ പട്ടികയിലെ ഒന്നാമൻ. വരാനിരിക്കുന്ന മത്സരങ്ങളിലും ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചാൽ കാർലോസ് റൂയിസിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ റൊണാൾഡോക്ക് സാധിക്കും. 

അതേസമയം മത്സരത്തിൽ റൊണാൾഡോക്ക് പുറമേ പോർച്ചുഗലിനായി തിളങ്ങി ജാവോ ഫെലിക്‌ ഇരട്ട ഗോൾ നേടി തിളങ്ങി. ജാവോ കാൻസലോ ഒരു ഗോളും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു.

മത്സരത്തിൽ സർവ്വാധിപത്യവും റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമായിരുന്നു. 71 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ പോർച്ചുഗൽ 24 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഏഴു ഷോട്ടുകളിൽ നിന്നും മൂന്നെണ്ണം മാത്രമാണ് അർമേനിയെ പോർച്ചുഗലിന്റെ പോസ്റ്റിലേക്ക് എത്തിച്ചത്. 

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ. ഒരു മത്സരത്തിൽ നിന്നും മൂന്നു പോയിന്റുമായാണ് റൊണാൾഡോയും സംഘവും ഒന്നാം സ്ഥാനത്ത് തുടരുന്ന.ത് അതേസമയം ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർമേനിയ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്. സെപ്റ്റംബർ പത്തിന് ഹംഗറിക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

Portugal won 5-0 against Armenia in the 2026 FIFA World Cup qualifiers. Superstar Cristiano Ronaldo scored twice for Portugal in a brilliant performance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  16 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  16 days ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  16 days ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  16 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  16 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  16 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  16 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  16 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  16 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  17 days ago