HOME
DETAILS

മുഖ്യമന്ത്രി ഇരുമ്പുമറയ്ക്കുള്ളില്‍ ഇരിക്കുന്നയാളല്ല: മന്ത്രി സുനില്‍കുമാര്‍

  
backup
September 07 2016 | 19:09 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b4%b1%e0%b4%af

 


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുമ്പുമറയ്ക്കുള്ളില്‍ ഇരിക്കുന്ന ആളല്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഏറ്റവും നന്നായി പെരുമാറുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരില്‍ നിന്നും അകന്നുനില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. അറിയേണ്ട കാര്യങ്ങളെല്ലാം എല്ലാവരെയും അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. എല്ലാവരും ഒരുപോലെയല്ല എന്ന് മനസിലാക്കണം. മുഖ്യമന്ത്രിയോട് ഏതു സമയത്തും ചോദ്യം ചോദിക്കാം. എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല മുഖ്യമന്ത്രി ചെയ്യുന്നത്. ശരി ചെയ്തിട്ട് മാധ്യമങ്ങളുടെ അടുത്ത് വരാതിരിക്കുകയാണ്. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ പരാതിയെക്കുറിച്ചും മുഖ്യമന്ത്രിക്കും അറിവുള്ളതാണ്. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്നുമാത്രം നോക്കിയാല്‍ മതി. ജനങ്ങള്‍ സംതൃപ്തരാണോ എന്നാണ് നോക്കേണ്ടത്. ഭരണപരമായ വീഴ്ചകള്‍ വല്ലതുമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെടാതെ നോക്കിനില്‍ക്കാറില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
തെറ്റുകണ്ടിട്ടും ആരാണ് മിണ്ടാതിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കുറച്ചുദിവസങ്ങളായി കെ.പി.സി.സി പ്രസിഡന്റിനെ കാണാനില്ലെന്നും അദ്ദേഹം എവിടെപോയെന്നും മന്ത്രി ചോദിച്ചു. അഴിമതിയെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേക്കുറിച്ചൊന്നും കെ.പി.സി.സി പ്രസിഡന്റ് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. റേഡിയോയിലൂടെ മുഖ്യമന്ത്രി ആശയവിനിമയം നടത്തിയതു തെറ്റില്ല.
സാധാരണക്കാര്‍ ഒരുപാടുപേര്‍ കേള്‍ക്കുന്ന മാധ്യമ മാണ് റേഡിയോ. കൃഷി വകുപ്പും റേഡിയോ പരിപാടികള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
വനിതാമന്ത്രിയോടും സി.പി.എമ്മുകാരനായ ജനപ്രതിനിധിയോടും മുഖ്യമന്ത്രി രോഷാകുലനായി പെരുമാറിയെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്നറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  2 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  2 months ago
No Image

കണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല

Kerala
  •  2 months ago