ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ ഒമ്പതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്.
ഏഷ്യ കപ്പിൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള സുവർണാവസരമാണുള്ളത്. ഒരു വിക്കറ്റ് കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കാൻ അർഷ്ദീപ് സിങ്ങിന് സാധിക്കും. മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി മാറാനും ഇതോടെ അർഷ്ദീപ് സിങ്ങിന് കഴിയും. ഇതുവരെ ഇന്ത്യക്കായി 63 ടി-20 മത്സരങ്ങൾ കളിച്ച അർഷ്ദീപ് സിങ് 99 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
നിലവിൽ ഇന്ത്യക്കായി ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും അര്ഷദീപ് സിങ് തന്നെയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പാരമ്പരയിലാണ് അർഷദീപ് ഈ നേട്ടം സ്വന്തമാക്കിയത്. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ മറികടന്നാണ് അർഷ്ദീപ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 80 മത്സരങ്ങളിൽ നിന്നും 96 വിക്കറ്റുകളാണ് ചഹൽ ടി-20യിൽ നേടിയിട്ടുള്ളത്.
2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.
Indian pacer Arshdeep Singh has a golden opportunity to create history in the Asia Cup. With one more wicket, Arshdeep Singh can complete 100 wickets in international T20s.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."