യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്ന പരാതിയിൽ അടൂർ പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ സുനിൽ നാരായണനെ സസ്പെൻഡ് ചെയ്തു.
2022 നവംബറിൽ തിരുവല്ല പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്യവേയാണ് സംഭവത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് യുവതി തിരുവല്ല പൊലിസ് സ്റ്റേഷനിലെത്തിയത്. ഈ സന്ദർഭത്തിൽ യുവതിയുടെ ഫോൺ നമ്പർ കൈവശപ്പെടുത്തിയ സുനിൽ, തുടർച്ചയായി യുവതിക്ക് സന്ദേശങ്ങൾ അയച്ചതായി പരാതിയിൽ പറയുന്നു. ഈ സന്ദേശങ്ങൾ യുവതിക്ക് ശല്യമായതോടെ അവർ പൊലിസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സുനിലിനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
അതേ സമയം കേരളത്തിൽ പൊലിസിനെതിരെ ഉയരുന്ന പരാതികൾ ദിനം പ്രതി വർദിച്ചുവരുകയാണ്.കുന്നംകുളം പൊലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ, തൃശ്ശൂരിലെ പീച്ചി പൊലിസ് സ്റ്റേഷനിൽ 2023-ൽ നടന്ന സമാനമായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതും പൊലിസിന് ക്ഷീണമായി മാറിയിരിക്കുകയാണ്.
പൊലിസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന മറ്റൊരു തുറന്നുപറച്ചില്‍കൂടി പുറത്തു വന്നിട്ടുണ്ട്.യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി.ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്ന വെളിപെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് മുന്‍ എസ്.എഫ്.ഐ നേതാവ് ജയകൃഷ്ണന്‍. ലോക്കപ്പില്‍ നേരിട്ട ക്രൂര മര്‍ദനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും- താന്‍ അനുഭവിച്ച കൊടുംക്രൂരത അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്. ആറുമാസം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെന്നും എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു ജയകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഇങ്ങനെ ദിനം പ്രതി നീളുകയാണ് സംസ്ഥാനത്തെ പൊലിസ് സേനക്കെതിരെ ഉയരുന്ന ആരോപണങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."