HOME
DETAILS

ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്

  
September 07, 2025 | 3:25 PM

Former Indian player Dinesh Karthik has praised Indian star batsman Virat Kohli

ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് ദിനേശ് കാർത്തിക് കൊഹ്‌ലിയെ വിശേഷിപ്പിച്ചത്. ക്രിക് ബസിലൂടെയാണ് കാർത്തിക് കോഹ്‌ലിയെ പ്രശംസിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ടീമിനെ തെരഞ്ഞെടുക്കുന്നതിനിടെയാണ് കാർത്തിക് കോഹ്‌ലിയെ പ്രശംസിച്ചത്. 

2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. ടി-20യിൽ ഇന്ത്യക്കായി 125 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ വിരാട് 4188 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് കോഹ്‌ലി ഇന്റർനാഷണൽ ടി-20യിൽ നേടിയത്. കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്.

123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ഏകദിനത്തിൽ ഇതുവരെ 302 മത്സരങ്ങളിൽ നിന്നായി 14181 റൺസാണ് കോഹ്‌ലി നേടിയത്. 51 സെഞ്ച്വറിയും 74 ഫിഫ്‌റ്റിയും താരം ഏകദിനത്തിൽ അടിച്ചെടുത്തത്. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. 

നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ ഐപിഎൽ ചാമ്പ്യന്മാരായി മാറിയിരുന്നു. ഇതോടെ വിരാടിന്റെ ആദ്യ ഐപിഎൽ കിരീടമെന്ന സ്വപ്നവും സാക്ഷാത്കാരമായി. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.  ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് വിരാട് നടത്തിയത്. 15 ഇന്നിംഗ്സുകളിൽ നിന്നും 657 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ എട്ട് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്.  

അതേസമയം ധോണിയെ ക്യാപ്റ്റനാക്കിയാണ് ഡികെ തന്റെ ടീം പ്രഖ്യാപനം നടത്തിയത്. ടീമിൽ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, യുവരാജ് സിങ് എന്നീ താരങ്ങളും ഇടം നേടി. 

ദിനേശ് കാർത്തിക്കന്റെ എക്കാലത്തെയും മികച്ച ഇന്ത്യ ടി-20 ടീം

അഭിഷേക് ശർമ്മ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, യുവരാജ് സിങ്, ഹർദിക് പാണ്ഡ്യ, എംഎസ് ധോണി (ക്യാപ്റ്റൻ), അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ.

Former Indian player Dinesh Karthik has praised Indian star batsman Virat Kohli. Dinesh Karthik has described Kohli as the best player in the history of T20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  5 days ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  5 days ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  5 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  5 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  5 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  5 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  5 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  5 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  5 days ago