HOME
DETAILS

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

  
September 07, 2025 | 5:36 PM

sanju samson great performance for kochi blue tigers in Kerala cricket league season 2

തിരുവനന്തപുരം: 2025 കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായിരിക്കുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ 75 റൺസിന്‌ വീഴ്ത്തിയാണ് കൊച്ചി കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സ് 16.3 ഓവറിൽ 106 റൺസിന്‌ പുറത്താവുകയായിരുന്നു. 

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇല്ലാതെയാണ് കൊച്ചി കിരീടം സ്വന്തമാക്കിയത്. സെപ്റ്റംബർ ഒമ്പത് മുതൽ തുടക്കമാവുന്ന ഏഷ്യ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനൊപ്പം സഞ്ജു യുഎഇയിലേക്ക് മടങ്ങിയിരുന്നു. ഇതോടെയാണ് സഞ്ജുവിന് ഫൈനൽ പോരാട്ടം നഷ്ടമായത്.

ഫൈനൽ നഷ്ടമായെങ്കിലും ടൂർണമെന്റ് അവസാനിക്കുമ്പോൾ രണ്ട് പട്ടികയിലാണ് സഞ്ജു ഒന്നാമതെത്തിയിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം സഞ്ജുവാണ്. ആറ് മത്സരങ്ങളിൽ നിന്നും 30 സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 28 സിക്‌സറുകൾ നേടിയ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് താരം സൽമാൻ നിസാറാണ് സഞ്ജുവിന്റെ പുറകിലുള്ളത്. 

ഈ സീസണിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും സഞ്ജുവിന്റെ പേരിലാണ്. 121 റൺസാണ് സഞ്ജു കൊല്ലത്തിനെതിരെ നേടിയത്.  51 പന്തിൽ 14 ഫോറുകളും 7 സിക്‌സറുകളും അടക്കം 121 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്നും 368 റൺസാണ് സഞ്ജു അടിച്ചെടുത്തത്. വരാനിരിക്കുന്ന ഏഷ്യ കപ്പിലും സഞ്ജു ഈ മിന്നും പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. 

അതേസമയം ഫൈനലിൽ കൊച്ചിയുടെ ബൗളിങ്ങിൽ ജെറിൻ പിഎസ് മൂന്ന് വിക്കറ്റുകളും ക്യാപ്റ്റൻ സാലി സാംസൺ, കെഎം ആസിഫ്, മുഹമ്മദ് ആസിഫ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി വിനൂപ് മനോഹരൻ മിന്നും പ്രകടനമാണ് നടത്തിയത്. 30 പന്തിൽ 70 റൺസാണ് വിനൂപ് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും നാല് സിക്സുമാണ് താരം നേടിയത്.

അവസാന ഓവറുകളിൽ തകർത്തടിച്ച അൽഫി ഫ്രാൻസിസ് ജോണും കൊച്ചിയെ മികച്ച സ്കോറിലേക്ക് നയിച്ചു. 25 പന്തിൽ പുറത്താവാതെ 47 റൺസാണ് താരം നേടിയത്. അഞ്ചു ഫോറുകളും മൂന്ന് സിക്സുമാണ് അൽഫി ഫ്രാൻസിസ് ജോൺ നേടിയത്. കൊല്ലം സെയിലേഴ്സ് ബൗളിങ്ങിൽ പവൻ രാജ്, ഷറഫുദീൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി തിളങ്ങി. അജയ്ഘോഷ് എൻഎസ്, എൻ സജീവൻ അഖിൽ, അമൽ എജി, വിജയ് വിശ്വനാഥ് എന്നിവർ ഓരോ വിക്കറ്റും നേടി. 

sanju samson great performance for kochi blue tigers in Kerala cricket league season 2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  11 hours ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  11 hours ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  11 hours ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  11 hours ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  12 hours ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  12 hours ago
No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  12 hours ago
No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  12 hours ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  12 hours ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  12 hours ago