HOME
DETAILS
MAL
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കെ.എല്‍ പൗലോസ്
backup
September 07 2016 | 19:09 PM
കല്‍പ്പറ്റ: മാനന്തവാടി വെണ്മണിയില് ഹസന്‍കോയ എന്നയാളുടെ ഭൂമി ആദിവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ വിലയ്ക്കെടുത്തതില് താന്‍ സഹായിച്ചെന്നും ആദിവാസികളുടെ പേരില്‍ സര്‍ക്കാരിന്റെ പണം കൊള്ളയടിച്ചെന്നുമുള്ള ആരോപണം തികച്ചും സത്യവിരുദ്ധവും വേദനാജനകവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് പറഞ്ഞു.
താന്‍ ഒരിക്കല്‍ പോലും കാണുകയോ ബന്ധപ്പെടുകയോ ചെയ്യാത്ത ഹസന്‍കോയയുടെ സ്ഥലം സര്‍ക്കാര്‍ വിലയ്ക്കെടുത്തതില് ഞാന്‍ സഹായിച്ചുവെന്ന ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നു. ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്ന ഇടതുസംഘടനകളടക്കമുള്ളവര് സര്‍ക്കാരിനെക്കൊണ്ട് ഉചിതമായ അന്വേഷണം നടത്തി സത്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."