നികുതി സ്വീകരിക്കാന്‍ നടപടി വേണം: കര്‍ഷകസംഘം
തലപ്പുഴ: തവിഞ്ഞാല്‍ വില്ലേജിലെ കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാത്ത വില്ലേജ് അധികാരികളുടെ നടപടി പുനഃപരിശോധിക്കണമെന്ന് കര്‍ഷകസംഘം തവിഞ്ഞാല്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പണം കൊടുത്തുവാങ്ങി നികുതിയടച്ച് കൃഷി ചെയ്തുവരുന്ന ബോയ്സ്ടൗണ്‍, തവിഞ്ഞാല്‍ 44, കാപ്പിക്കളം, പൊയില്‍, തലപ്പുഴ, പണിച്ചിപ്പാലം പ്രദേശങ്ങളിലെ ഭൂനികുതി സ്വീകരിക്കുന്നത് സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിര്‍ത്തിവെച്ച നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിഷയം അടിയന്തരമായി പരിഹരിച്ച് കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് കര്‍ഷകസംഘം നേതൃത്വം നല്‍കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം. പോക്കു ഉദ്ഘാടനം ചെയ്തു. സി. ബേബി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.വി ബഷീര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി സി. ബേബി(പ്രസി), കെ.ആര് ഷിബു(വൈ.പ്രസി), പി.ജി ഭാസ്കരന്(സെക്ര), പി.ടി മോഹന്‍(ജോ.സെക്ര), കെ.കെ ബേബി(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."