HOME
DETAILS
MAL
'വിദ്യാഭ്യാസവായ്പ എടുത്തവരെ ദ്രോഹിക്കുന്ന നടപടി ബാങ്കുകള്‍ അവസാനിപ്പിക്കണം'
backup
September 07 2016 | 19:09 PM
മാനന്തവാടി: വിദ്യാഭ്യാസ വായ്പ എടുത്തവരെ ദ്രോഹിക്കുന്ന നടപടി ബാങ്കുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് മാനന്തവാടി, തിരുനെല്ലി പഞ്ചായത്തുതല സംയുക്ത കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്തവരെ ദ്രോഹിക്കുന്ന നടപടികളുമായി ബാങ്ക് മുന്നോട്ട് പോവുകയാണെങ്കില്‍ ബാങ്ക് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും കണ്വന്ഷന് തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി.ഡി മാത്യു ഉദ്ഘാടനം ചെയ്തു. രമേഷ് കുമാര്‍ അധ്യക്ഷനായി. ഫ്രാന്‍സിസ് പുന്നാലില്, എം.വി പ്രഭാകരന്, ശ്രീധരന് ഇരുപുത്ര, വി.ഡി ബേബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."