ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് 12-ാമത് രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമീഷനോട് (ഇസി) നിർദേശിച്ചു. നിലവിൽ ബിഹാറിൽ വോട്ടർമാർ 11 തിരിച്ചറിയൽ രേഖകളാണ് സമർപ്പിക്കേണ്ടത്. ജസ്റ്റിസ് സൂര്യകാന്ത്, ജോയല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, 2016ലെ ആധാർ നിയമവും ജനപ്രാതിനിധ്യ നിയമവും പരാമർശിച്ച്, ആധാർ പൗരത്വത്തിന്റെ തെളിവല്ലെങ്കിലും തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്ന് വ്യക്തമാക്കി.
ആധാർ കാർഡിന്റെ ആധികാരികത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമീഷന് സാധിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. വ്യാജ രേഖകളിലൂടെ വോട്ടർ പട്ടികയിൽ ഇടംനേടുന്നവരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ബെഞ്ച്, യഥാർഥ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കൂവെന്നും വ്യക്തമാക്കി. ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
ആധാർ കാർഡ് സ്വീകരിക്കാത്തതിന് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ഷോകോസ് നോട്ടീസുകളെക്കുറിച്ച് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമീഷനോട് വിശദീകരണം തേടി. ബിഹാറിന്റെ കരട് വോട്ടർ പട്ടികയിൽ സെപ്റ്റംബർ 1 മുതൽ അവകാശവാദങ്ങൾ, എതിർപ്പുകൾ, തിരുത്തലുകൾ എന്നിവ സമർപ്പിക്കാമെന്നും, നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി വരെ ഇത് തുടരാമെന്നും തിരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."