സമരക്കാരായ വനിതകളെ എസ്.ഐ കൈയേറ്റം ചെയ്‌തെന്ന്
തോണിച്ചാല്‍: ക്രഷറിനെതിരെ സമരം ചെയ്യുകയായിരുന്ന സ്ത്രീകളെ മാനന്തവാടി പ്രിന്‍സിപ്പല്‍ എസ്.ഐ വിനോദ് വലിയാറ്റൂര്‍ മര്‍ദിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി പരാതി.
എടവക പഞ്ചായത്തിലെ തോണിച്ചാല്‍ അത്തേരികുന്ന് ശില ബ്രിക്‌സ് ആന്റ് ഗ്രാനൈറ്റ്‌സിനെതിരെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ സമരരംഗത്താണ്. ക്രഷറില്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിലും വര്‍ധിച്ച കുതിരശക്തിയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ പരിസരവാസികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധ മടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് വ്യക്തമാക്കി സ്‌റ്റോപ്പ് മെമ്മോ നല്‍കി. ഇതിനുശേഷം ക്രഷറിലേക്ക് കല്ലുകളുമായി എത്തിയ രണ്ട് വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞിരുന്നു.
ഈസമരം 31 ദിവസം പിന്നിട്ടപ്പോഴാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ബലം പ്രയോഗിച്ച് സമരക്കാരെ മാറ്റി വാഹനം കടത്തിവിട്ടതെന്ന മര്‍ദനത്തില്‍ പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അത്തേരികുന്ന് നിവാസികളായ തയ്യില്‍ ചന്ദ്രിക(48), പൂളക്കല്‍ ലീലാ സുധാകരന്‍, അത്തേരികുന്ന് കോളനിയിലെ ശാന്ത ജോണന്‍(37), കുന്നേല്‍ അമ്മിണി (54) എന്നിവര്‍ പറഞ്ഞു. പൊടുന്നനെ എത്തിയ എസ്.ഐയും സംഘവും തങ്ങളെ ബലം പ്രയോഗിച്ച് മാറ്റുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നും രണ്ട് വനിതാ പൊലിസുകാര്‍ സ്ഥലത്ത് ഉണ്ടായിട്ടും എസ്.ഐ മാത്രം തങ്ങളെ പിടിച്ച് വലിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. അതെ സമയം വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീകളുടെ സുരക്ഷയെ കരുതി ഇവരെ പിടിച്ച് മാറ്റുകയായിരുന്നുവെന്ന് എസ്.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."