കോഹ്‍ലിയേക്കാൾ ശക്തൻ, പന്തെറിയാൻ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ഷഹീൻ അഫ്രീദി
പാകിസ്താന്റെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ഷഹീൻ അഫ്രീദി. കളിക്കളത്തിൽ ഒരുപാട് മികച്ച താരങ്ങൾക്കെതിരെ പന്തെറിഞ്ഞ അനുഭവ സമ്പത്തുള്ള താരമാണ് ഷഹീൻ അഫ്രീദി. ഇപ്പോൾ തന്റെ ക്രിക്കറ്റ് കരിയറിൽ പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയ താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷഹീൻ. സൗത്ത് ആഫ്രിക്കൻ ഇതിഹാസ താരം ഷഹീൻ അഫ്രീദിയെയാണ് ഷഹീൻ ഏറ്റവും കടുത്ത എതിരാളിയായി തെരഞ്ഞെടുത്തത്.
''ഹാഷിം അംല. ടെസ്റ്റിലും ഏകദിനത്തിലും ഞാൻ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്. അദ്ദേഹം വളരെ ശക്തനായ എതിരാളിയാണ്. ഇംഗ്ലണ്ടിൽ നടന്ന വെറ്റാലിറ്റി ബ്ലാസ്റ്റിലും അദ്ദേഹത്തെ ഞാൻ നേരിട്ടു. അദ്ദേഹം ഒരു മികച്ച ബാറ്ററാണ്. വിരാട് കോഹ്‌ലി ഒരു മികച്ച താരമാണ്. എന്നാൽ ഹാഷിം ഭായ് അതിലേറെ ശക്തനാണ്. ഞാൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാണ് അദ്ദേഹം" ഷഹീൻ അഫ്രീദി പറഞ്ഞു.
അതേസമയം ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ഏറ്റുമുട്ടുക. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. മത്സരങ്ങൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നടക്കുക,
ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ വീതം ഉണ്ടാകും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ കളിക്കും, ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. അടുത്ത വർഷത്തെ ടി20 ലോകകപ്പിനെ മുൻനിർത്തി, ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ ആണ് സംഘടിപ്പിക്കപ്പെടുന്നത്.
Shaheen Afridi is a player with a wealth of experience who has bowled against many great players on the field. Now, Shaheen has openly revealed who the player he found most difficult to bowl to in his cricketing career.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."