HOME
DETAILS

ഇന്ത്യൻ ലോകകപ്പ് ഹീറോയെ മറികടക്കാൻ സഞ്ജു; ലക്ഷ്യം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റ്

  
September 09, 2025 | 6:39 AM

sanju samson need 72 runs to overtake Gautham Gambhir in t20 international

ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ് നടക്കുന്നത്. യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസണും. ഏഷ്യ കപ്പിനുള്ള തയ്യാറെടുപ്പിലാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ടീമിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്. 

ഏഷ്യ കപ്പിൽ തിളങ്ങിയാൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ മറികടന്ന് മുന്നേറാനും സഞ്ജുവിന് അവസരമുണ്ട്. ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് ഗംഭീറിനെ മറികടക്കാൻ സാധിക്കുക. ഇന്ത്യക്കായി 37 ടി-20 മത്സരങ്ങളിൽ നിന്നും 932 റൺസാണ് ഗംഭീർ നേടിയിട്ടുള്ളത്.

ഇതുവരെ 42 മത്സരങ്ങളിൽ നിന്നും 861 റൺസ് നേടിയ സഞ്ജുവിന് ഗംഭീറിനെ മറികടക്കാൻ വെറും 72 റൺസ് മാത്രം മതി. നിലവിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ സഞ്ജുവിന് വളരെ അനായാസമായി ഗംഭീറിനെ മറികടക്കാൻ സാധിക്കും. ടി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും സഞ്ജുവിന് ഇതിലൂടെ സാധിക്കും. 

അടുത്തിടെ അവസാനിച്ച കേരള ക്രിക്കറ്റ് ലീഗിൽ കിരീടം സ്വന്തമാക്കിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മിന്നും പ്രകടനമാണ് സഞ്ജു നടത്തിയിരുന്നത്. ആറ് മത്സരങ്ങളിൽ നിന്നും 368 റൺസാണ് സഞ്ജു അടിച്ചെടുത്തത്. കെസിഎല്ലിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരവുംസഞ്ജുവാണ്. ആറ് മത്സരങ്ങളിൽ നിന്നും 30 സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഷ്യ കപ്പിലും സഞ്ജു ഈ മിന്നും പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. 

2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.

Sanju Samson is preparing for the Asia Cup. If he shines in the Asia Cup, Sanju has a chance to surpass Indian coach Gautam Gambhir and move ahead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  3 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  3 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  3 days ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  3 days ago
No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  3 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  3 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  3 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  3 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  3 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago