HOME
DETAILS

ഓണനാളുകളിലെ പുത്തരിയുണ്ണലിന്റെ ഓര്‍മയില്‍ ദാക്ഷായണിയമ്മ

  
backup
September 07 2016 | 19:09 PM

%e0%b4%93%e0%b4%a3%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d

പനമരം: ഓണത്തിന്റെ മുന്നൊരുക്കങ്ങളില്‍ ഏറ്റവും പ്രധാനമാണ് പുത്തരിയുണ്ണല്‍. ഓണമെന്നത് കൊയ്ത്തുത്സവമായി കണക്കാക്കുന്ന പഴമക്കാര്‍ ഓണനാളുകളില്‍ ചോദിക്കുന്ന ചോദ്യം പുത്തരിയുണ്ടോയെന്നാണ്.
നല്ല പുന്നെല്ല്കുത്തി അരിയാക്കി ചോറാക്കി ഉണ്ണാതെ മലയാളിക്ക് ഓണമില്ല. പക്ഷേ കാലം നമ്മുടെ ആഘോഷങ്ങളില്‍പ്പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി പഴമയുടെ ഓര്‍മകള്‍ ചികഞ്ഞെടുത്ത് 90 കഴിഞ്ഞ നെല്ലാറാട്ടിലെ ദാക്ഷിയായണിയമ്മ പറയുന്നു.
പനമരം നെല്ലാറാട്ടിലെ പഴയ തറവാട്ടിലെ തലമുതിര്‍ന്ന അംഗമായ ദാക്ഷായണിയമ്മ തന്റെ പഴയകാല ഓണ ഓര്‍മകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കവെയാണ് ഇങ്ങനെ പറഞ്ഞത്. നിറഞ്ഞ് നില്‍ക്കുന്ന പാടങ്ങളും, പുള്ളുവന്‍ പാട്ടുകളും എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രമായി. പാടങ്ങള്‍ മണ്ണിട്ട് നികത്തി കൊട്ടരങ്ങള്‍ പണിത് തുടങ്ങിയതോടെ കൊയ്ത്തും മെതിയും വേണ്ടാതെയായി.
കൊയ്ത്തുത്സവം ഓണം ഓഫര്‍ ഉത്സവമാകുന്ന കാഴ്ചയായി. നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന കരകൃഷിയില്‍ നിന്നാണ് പഴമക്കാര്‍ ഓണത്തിന് വേണ്ട പുത്തരി ഉണ്ടാക്കിയത്. സ്വന്തമായി പറമ്പില്ലാത്തവര്‍ പോലും ജന്മികളില്‍ നിന്ന് പാട്ടമെടുത്ത് പറമ്പുകള്‍ വൃത്തിയാക്കി നിലമൊരുക്കി നെല്ലും വീടിന്റെ പരിസരങ്ങളില്‍ ആവശ്യത്തിനുള്ള പച്ചക്കറികളും സ്വന്തമായി ഉല്‍പാദിപ്പിച്ച് കൊണ്ടുള്ള ഓണസദ്യയാണ് പഴയകാലങ്ങളിലുണ്ടായിരുന്നത്.
മേടമാസത്തില്‍ വിത്തിറക്കി ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അവ വിളവെടുക്കും. കരക്കൃഷിയെല്ലാം നാട്ടിന്‍പുറത്തുകാര്‍ക്ക് അന്ന് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു സമ്മാനിച്ചത്.
വിത്തിറക്കി കതിരുകള്‍ മൂത്ത് വരുമ്പോള്‍ അവയില്‍ ചിലത് പറിച്ച് കാഞ്ഞിരത്തിന്റെ ഇലയില്‍ കെട്ടി വീണ്ടും വയലിലേക്ക് നിറപൊലി എന്ന പാട്ടിന്റെ അകമ്പടിയോടെ ഈ കെട്ട് വയലിലേക്ക് തിരിച്ചെറിയും. ഈ കെട്ടില്‍ മുളക്കുന്ന തിരിളുകള്‍ മാത്രമെടുത്താണ് പുത്തരിയുണ്ടാക്കുക. ഇത്തരത്തില്‍ ചടങ്ങ് നടത്തിയെങ്കില്‍ കൃഷി സമൃദ്ധമാകു എന്നാണ് വിശ്വാസം. നെല്ല് ഇല്ലാത്തവന് പുത്തരിയുള്ളവന്‍ വായ്പ കൊടുക്കുന്ന സമ്പ്രദായവും പഴയ കാലത്തുണ്ടായിരുന്നു.
ഓണക്കാലത്തെ കൂടിച്ചേരലുകളും ഊഞ്ഞാലാടുന്ന കുട്ടികളടെ ആരാവവും ഉമ്മറ മുറ്റത്ത് പൂക്കളമൊരുക്കന്നവരുടെ സന്തോഷവും തിളക്കവുമെല്ലം പുതു തലമുറയ്ക്ക് കേട്ടു കഥകള്‍ മാത്രമായി മാറി.
ഓണക്കാലത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വെറ്റില, മുറുക്കാന്‍, നെല്ല് തുടങ്ങിയ കെട്ടുകളാക്കി നല്‍കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും ഓണമിന്ന് നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായി മാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago