നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ
കാസർഗോഡ്: പഴകിയ ഷവർമ കഴിച്ചതിനെ തുടർന്ന് 15ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് ആണ് കുട്ടികൾക്ക് അസ്വസ്ഥതയും ഛർദിയും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ കഴിച്ചതാണ് കുട്ടികൾക്ക് വിനയായത്.
ഇന്നലെയാണ് സംഭവം. 15ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. പൂച്ചക്കാട് സ്വദേശികളായ ഫാത്തിമത്ത് ഷാക്കിയ, നഫീസത്ത് സുൽഫ, റിഫാ ഫാത്തിമ, നഫീസ മൻസ എന്നീ കുട്ടികളാണ് ചികിത്സയിലുള്ളത്. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി രാത്രി തന്നെ ഡിസ്ചാർജ് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമക്ക് നാലു ദിവസം പഴക്കമുള്ളതായി പരാതി ഉയർന്നു. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങിയത്.
സംഭവത്തിന് പിന്നാലെ പൊലിസും ആരോഗ്യ വകുപ്പും ഹോട്ടലിൽ എത്തി പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങൾ പിടികൂടുന്നതിനുള്ള പരിശോധന കൃത്യമായി നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."